Entertainment News

ഇന്ത്യയിലെ മികച്ച മാര്‍ഷ്യല്‍ ആര്‍ട്‌സ് , ആക്ഷന്‍ സിനിമ; ആർഡിഎക്സിന് അഭിനന്ദനവുമായി ഉദയനിധി സ്റ്റാലിൻ

നീരജ് മാധവ്, ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ആര്‍ഡിഎക്‌സിന് അഭിനന്ദനവുമായി തെന്നിന്ത്യന്‍ താരം ഉദയനിധി സ്റ്റാലിന്‍. ആര്‍ഡിഎക്‌സ് മികച്ച സിനിമയാണെന്നും തിയറ്ററുകളില്‍ നിന്ന് തന്നെ ആര്‍ഡിഎക്‌സ് കാണണമെന്നും ചിത്രത്തിനു പിന്തുണ നല്‍കണമെന്നും ഉദയനിധി സ്റ്റാലിന്‍ ഫേസ്ബുക്കിൽ കുറിച്ചു .

‘ ആര്‍ഡിഎക്‌സ് മലയാളം സിനിമ ! കിടിലന്‍ അനുഭവം ! ഇന്ത്യയിലെ മികച്ച മാര്‍ഷ്യല്‍ ആര്‍ട്‌സ് / ആക്ഷന്‍ സിനിമ ! തിയറ്ററുകളില്‍ നിന്ന് തന്നെ ചിത്രം കാണുക പിന്തുണ നല്‍കുക. ആര്‍ഡിഎക്‌സ് ടീമിലെ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍’ ഉദയനിധി കുറിച്ചു.

ഉദയനിധി സ്റ്റാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് താരത്തിനു നന്ദി അറിയിച്ചിട്ടുണ്ട് നീരജ് മാധവ്. കേരളത്തിനു പുറത്തും ചിത്രത്തിന് മികച്ച അഭിപ്രായം ലഭിക്കുമ്പോള്‍ അഭിമാനം തോന്നുന്നുവെന്നും നീരജ് മാധവ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!