National News

സമാധാന ചർച്ചകൾ പുരോ​ഗമിക്കുന്നതിനിടെ മണിപ്പൂരിൽ വീണ്ടും സംഘർഷം; രണ്ട് മരണം

സമാധാന ചർച്ച പുരോഗമിക്കുന്നതിനിടെ മണിപ്പൂരിൽ വീണ്ടും സംഘർഷം. ഒരിടവേളക്ക് ശേഷം ഇന്നലെ നടന്ന വെടിവെപ്പിൽ രണ്ട് പേർ മരിക്കുകയും ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ചുരാചന്ദ്പുര്‍-ബിഷ്ണുപുര്‍ അതിര്‍ത്തിയിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഗ്രാമത്തിന് കാവൽ നിന്ന കുക്കി വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ്. മരിച്ച രണ്ടാമത്തെ വ്യക്തിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

അക്രമം നടത്തിയത് മെയ്ത്തി വിഭാ​ഗത്തിൽപ്പെട്ടവരാണെന്നാണ് പോലീസ് നി​ഗമനം. പ്രദേശത്തെ സ്ഥിതി​ഗതികൾ നിലവിൽ നിയന്ത്രണവിധേയമാണെന്ന്‌ പോലീസ് അറിയിച്ചു.കഴിഞ്ഞ നാല് മാസമായി മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. മെയ് മാസത്തില്‍ തുടങ്ങിയ സംഘര്‍ഷം വലിയ രക്തച്ചൊരിച്ചിലിലേക്കും നാശനഷ്ടങ്ങളിലുമാണ്. കലാശിച്ചത്. നിരവധി വീടുകള്‍ കത്തിച്ചു.

സംസ്ഥാനത്ത് ഇതിനോടകം നിരവധി പേർക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത്. സാഹചര്യം രൂക്ഷമായതോടെ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!