Local News

എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കുന്ന പട്ടിക വര്‍ഗക്കാരായ വിദ്യാര്‍ത്ഥികള്‍ നിയമസഭ സന്ദര്‍ശിച്ചു

എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കുന്ന പട്ടിക വര്‍ഗക്കാരായ വിദ്യാര്‍ത്ഥികള്‍ നിയമസഭ സന്ദര്‍ശിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ , സ്പീക്കര്‍ എം ബി രാജേഷ്, പട്ടിക വിഭാഗ വികസന കാര്യ മന്ത്രി കെ രാധാകൃഷ്ണന്‍ എന്നിവരെയും സന്ദര്‍ശിച്ചു. വിദ്യാര്‍ത്ഥികള്‍ വരച്ച മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും ഛായാചിത്രങ്ങളും ഇരുവര്‍ക്കും കൈമാറി.

വിവിധ ജില്ലകളില്‍ നിന്നുള്ള 60 വിദ്യാര്‍ത്ഥികളാണ് നിയമസഭ സന്ദര്‍ശിച്ചത്. പട്ടിക വര്‍ഗ വികസന വകുപ്പിന്റെ സ്‌കോളര്‍ഷിപ്പോടെ 160 വിദ്യാര്‍ത്ഥികള്‍ എയര്‍ലൈന്‍ – എയര്‍പോര്‍ട്ട് മാനേജ്മെന്റ് കോഴ്‌സുകള്‍ പഠിക്കുന്നുണ്ട്. വിവിധ എയര്‍ലൈന്‍ സ്ഥാപനങ്ങളില്‍ ഇവരിലേറെപ്പേര്‍ക്കും ജോലിയും ലഭിച്ചു. തുടര്‍ന്ന് ഐ എം ജി ഹാളില്‍ നടന്ന സമ്മേളനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ടിഫിക്കറ്റ് മന്ത്രി കെ രാധാകൃഷ്ണന്‍ വിതരണം ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!