Trending

കുന്ദമംഗലത്ത്‌ വൻ കഞ്ചാവ് വേട്ട; 20 കിലോ കഞ്ചാവുമായി സ്ത്രീയും പുരുഷനും പിടിയിൽ

കുന്ദമംഗലത്ത്‌ വൻ കഞ്ചാവ് വേട്ട; 20 കിലോ കഞ്ചാവുമായി സ്ത്രീയും പുരുഷനും പിടിയിൽ.കുന്ദമംഗലത്ത്‌ വയനാട് റോഡിൽ വെച്ച് ഇന്ന് അതി രാവിലെയാണ് കുന്ദമംഗലം SHO CI യുസുഫിന്റെയും SIയുടെയും നേതൃത്വത്തിലുള്ള സംഘം ഒരു സ്ത്രീയുടെയും പുരുഷന്റെയും കൈവശത്തുനിന്ന് കഞ്ചാവ് പിടിച്ചെടുത്തത്.കാറിൽ വെച്ചാണ് കഞ്ചാവ് ശേഖരം പിടിച്ചെടുത്തത്.പ്രാഥമിക പരിശോധനയിൽ അറസ്റ്റിലായ സ്ത്രീ സീന(42) തൃശൂർ സ്വദേശിയും പുരുഷൻ സനൽ(36) പട്ടാമ്പി സ്വദേശിയുമാണ്.20 കിലോയിലധികം കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. കമ്മീഷ്ണർ ഉൾപ്പടെയുള്ള ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.പിടിയിലായവർക്ക് പുറകിൽ വൻ ലഹരി റാക്കറ്റ് ഉള്ളതായാണ് നിഗമനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!