News

ഡ്രൈവിങ്​ സ്കൂളുകൾ സെപ്റ്റംബർ മൂന്നുമുതൽ പുനരാരംഭിക്കും

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളെ​തു​ട​ർ​ന്ന്​ മാ​ർ​ച്ചു​മു​ത​ൽ നി​ർ​ത്തി​െ​വ​ച്ചി​രു​ന്ന ഡ്രൈ​വി​ങ്​ സ്കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സെ​പ്റ്റം​ബ​ർ മൂ​ന്നു​മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന്​ ഒാ​ൾ കേ​ര​ള ഡ്രൈ​വി​ങ്​ സ്കൂ​ൾ വ​ർ​ക്കേ​ഴ്സ് യൂ​നി​യ​ൻ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ലും ബ​സ് സ​ർ​വി​സു​ക​ൾ ഉ​ൾ​പ്പെ​ടെ സാ​ധാ​ര​ണ​ഗ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ തൊ​ടു​ന്യാ​യ​ങ്ങ​ൾ പ​റ​ഞ്ഞ്​ ഡ്രൈ​വി​ങ്​ സ്കൂ​ളു​ക​ൾ​ക്ക് മാ​ത്രം അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി ഈ ​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളും തൊ​ഴി​ലു​ട​മ​ക​ളും പ​ട്ടി​ണി​യി​ലാ​ണ്. ആ​വ​ർ​ത്തി​ച്ചാ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഗ​താ​ഗ​ത​വ​കു​പ്പ് നീ​തി നി​ഷേ​ധി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​വും പ്ര​വ​ർ​ത്ത​ന​മെ​ന്ന്​ ഒാ​ൾ കേ​ര​ള ഡ്രൈ​വി​ങ്​ സ്കൂ​ൾ വ​ർ​ക്കേ​ഴ്സ് യൂ​നി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ.​കെ. ദി​വാ​ക​ര​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ടി. അ​നി​ലും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!