തിരുവനന്തപുരം സ്വര്ണക്ക്ടത്ത് കേസില്‍ സ്വപ്ന സുരേഷ് നല്കിയ മൊഴി ചോര്‍ന്ന സംഭവത്തില്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങി. സ്വപ്നയുടെ മൊഴിയില്‍ ജനം ടിവി കോ ഓര്‍ഡിനേറ്റിങ് എഡിറ്ററായിരുന്ന അനില്‍ നമ്പ്യാരെക്കുറിച്ചു പറയുന്ന ഭാഗമാണ് ചോര്‍ന്നത്. സ്വപ്നയെ എന്‍ഐഎ അറസ്റ്റ് ചെയ്തശേഷം കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങിയപ്പോള്‍ നല്കിയ മൊഴിയാണിത്.
അനില്‍ നമ്പ്യാരുമായി ബന്ധപ്പെട്ട ഭാഗം മാത്രം ചോര്‍ന്നതിനു പിന്നില്‍ പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
മൊഴി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയും ചെയ്തു. കസ്റ്റംസ് സംഘത്തിലെ ഉന്നതര്‍ ഇതില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. മറ്റ് അന്വേഷണ ഏജന്‍സികളും അതൃപ്തി അറിയിച്ചിട്ടുണ്ട്.
അനില്‍ നമ്പ്യാര്‍ക്കെതിരായ മൊഴി പുറത്ത് വന്നതോടെ ബി.ജെ.പി കൂടുതല്‍ പ്രതിസന്ധിയിലായി. ഇതോടെയാണ് മൊഴി ചോര്‍ച്ചയില്‍ അന്വേഷണം ആരംഭിച്ചത്.