രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 78,761 പേര്‍ക്ക് കോവിഡ്. ഇതോടെ രാജ്യത്ത് രോ?ഗബാധിതരുടെ എണ്ണം 35,42,733 ആയി ഉയര്‍ന്നു.ഇന്നലെമാത്രം 948 പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ മരണ സംഖ്യ 63,498 ആയി.
തുടര്‍ച്ചയായി നാലം ദിവസവും രാജ്യത്ത് ദിനംപ്രതിയുള്ള കോവിഡ് ബാധിതര്‍ എഴുപത്തയ്യായിരം കവിഞ്ഞതോടെ ലോകത്ത് രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ മുന്നേറുകയാണ്. കോവിഡ് രൂക്ഷണായി ബാധിച്ച് അമേരിക്കയെയും ബ്രസീലിനെയും പിന്തള്ളിയാണ് ദിവസേനയുള്ള കോവിഡ് ബാധിതരുടെ എണ്ണം ഇന്ത്യയില്‍ ഉരുന്നത്.
ആയിരത്ത് മുകളില്‍ കോവിഡ് മരണങ്ങളും ഇന്ത്യയില്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ മരണസംഖ്യയും രാജ്യത്ത് ക്രമാതീതമായി ഉയരുകയാണ്.
കോവിഡ് ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ 7,47,995 പേര്‍ക്കാണ് രോഗം ബാധിച്ചത്. തമിഴ്‌നാട് (4,09,238), ആന്ധ്രാപ്രദേശ് (4,03,616), കര്‍ണാടക (3,18,000), ഉത്തര്‍പ്രദേശ് (2,13,824), ഡല്‍ഹി (1,69,412) എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ കോവിഡ് കണക്ക്. കേരളത്തിലും ദിനംപ്രതി 2000 ത്തിന് മുകളിലാണ് രോഗികള്‍.