ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക നവകേരള നിർമ്മിതിയിൽ പങ്കാളികളാവുക , കേന്ദ്ര സർക്കാറിൻ്റെ ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നയങ്ങൾ തിരുത്തുക, കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പുന:സംഘടിപ്പിക്കുക, പി.എഫ്. ആർ.ഡി .എ നിയമം പിൻവലിക്കുക, എൻ.പി.എസ് , യു.പി.എസ്, പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, 12ാം ശമ്പള പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക. , സിവിൽ സർവ്വീസിനെ തകർക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ അണിനിരക്കുക, വർഗീയതയെ ചെറുക്കുക, വിലക്കയറ്റം തടയുക,എന്നി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള എൻ.ജി.ഒ യൂണിയൻ്റെ ആഭിമുഖ്യത്തിൽ മേഖലാ മാർച്ചും ധർണ്ണയും നടത്തി. കുന്ദമംഗലം ഐ.ഐ.എം ഗേറ്റിൽ നിന്നും പ്രകടനം ആരംഭിച്ചു.തുടർന്ന് കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന ധർണ്ണ കേരള.എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം എം.ഭാനുപ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിൻ്റ് സെക്രട്ടറി പി.സി.ഷജീഷ് കുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ.ലിനീഷ് എന്നിവർ സംസാരിച്ചു.
ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക ,നവകേരള നിർമ്മിതിയിൽ പങ്കാളികളാവുക;കേരള എൻ.ജി.ഒ യൂണിയൻ്റെ ആഭിമുഖ്യത്തിൽ മേഖലാ മാർച്ചും ധർണ്ണയും നടത്തി

