GLOBAL News

അമ്മക്കും മകൾക്കും നേരെ സഹയാത്രികന്റെ ലൈംഗികാതിക്രമം; വിമാന കമ്പനിക്കെതിരെ പരാതി

അമ്മയ്ക്കും മകൾക്കും നേരെ വിമാനയാത്രികൻ ലൈംഗികാതിക്രമം നടത്തിയതിൽ വിമാനക്കമ്പനിക്കെതിരെ പരാതി. ഡെൽറ്റ എയർലൈൻസിനെതിരെയാണ് 16 വയസുകാരിയായ മകളും അമ്മയും പരാതി നൽകിയത്.യാത്രക്കാരൻ്റെ പ്രവൃത്തി ശ്രദ്ധയില്പെടുത്തിയിട്ടും നടപടിയെടുക്കാൻ വിമാന ജീവനക്കാർ തയ്യാറായില്ലെന്ന് 2 മില്ല്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ പറയുന്നു.
2022 ജൂലായ് 26ന് ന്യൂയോർക്കിൽ നിന്ന് ഗ്രീസിലെ ഏതൻസിലേക്കുള്ള യാത്രയിലായിരുന്നു സംഭവം. അമ്മയ്ക്കും മകൾക്കും അരികിലുള്ള സീറ്റിലാണ് ഇയാൾ ഇരുന്നത്. മദ്യപിച്ച് 16 വയസുകാരിയോട് ഇയാൾ സംസാരിച്ചെങ്കിലും കുട്ടി ഇത് അവഗണിച്ചു. ഇതോടെ ആക്രമണോത്സുകനായ ഇയാൾ കുട്ടിയോട് കയർത്തുസംസാരിക്കാനും അശ്ലീല ആംഗ്യങ്ങൾ കാണിക്കാനും തുടങ്ങി. കുട്ടിയുടെ പിൻഭാഗത്ത് ഇയാൾ കൈവച്ചു. കുട്ടിയുടെ അമ്മ ഇടപെട്ട് കുട്ടി പ്രായപൂർത്തിയാവാത്ത ആളാണെന്ന് പറഞ്ഞെങ്കിലും ഇയാൾ പിന്മാറിയില്ല. അമ്മയുടെ കൈ ഇയാൾ പിടിച്ചുവലിച്ചു. മറ്റ് യാത്രക്കാർ ഇടപെട്ടപ്പോൾ അവരോടും ഇയാൾ കയർത്തു. കുട്ടിയുടെ ഉടുപ്പിനകത്തുകൂടി കയ്യിട്ട് ബ്രാ സ്ട്രാപ്പ് പിടിച്ചുവലിച്ചു. അമ്മയുടെ തുടയിലൂടെ ഇയാൾ വിരലോടിച്ചു. ഉടൻ അമ്മ ചാടിയെഴുന്നേറ്റ് വേറെ സീറ്റ് നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് ജീവനക്കാർ കൈമലർത്തി. പിന്നാലെ ഒരു യാത്രക്കാരൻ സീറ്റ് മാറാൻ സന്നദ്ധത അറിയിച്ചു. ശേഷം കുട്ടി ഇയാളുടെ സീറ്റിലേക്ക് മാറുകയായിരുന്നു. പലതവണ പ്രശ്നം ചൂണ്ടിക്കാട്ടിയിട്ടും വിമാനജീവനക്കാർ ഇടപെട്ടില്ല. അവർ കുറ്റാരോപിതന് വീണ്ടും മദ്യം നൽകിയെന്ന് പരാതിയിൽ പറയുന്നു. കുറ്റാരോപിതൻ ആക്രമണോത്സുകനായി പെരുമാറി. അനുവാദമില്ലാതെ ദേഹത്ത് സ്പർശിച്ചു. ഇത്രയൊക്കെയുണ്ടായിട്ടും പൊലീസിനെ അറിയിക്കാൻ തയ്യാറാവാതെ, ജീവനക്കാർ വിമാനത്തിൽ നിന്ന് പുറത്തിറങ്ങാൻ ഇയാളെ സഹായിച്ചു എന്നും പരാതിയിൽ പറയുന്നു. വിമാനം ഏതൻസിലെത്തിയപ്പോൾ ഇവർക്ക് ജീവനക്കാർ 5000 ഫ്രീ എയർലൈൻ മൈൽസ് നൽകി മാപ്പ് ചോദിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!