മിന്നൽ മുരളിക്ക് ശേഷം പുതിയ ആക്ഷൻ ത്രില്ലറുമായി സോഫിയ പോൾ.ഷെയ്ൻ നിഗം നായകനായി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘ആർ ഡി എക്സ്’ ആണ് ഒരുങ്ങുന്നത്.ചിത്രത്തിൽ ആന്റണി വര്‍ഗീസും നീരജ് മാധവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്.’റോബര്‍ട്ട് ഡോണി സേവ്യര്‍’ എന്നതിന്റെ ചുരുക്കപ്പേരാണ് ആര്‍ഡിഎക്സ്.ചിത്രത്തിന്റെ പോസ്റ്ററും ഷെയ്ൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കെജിഎഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങളുടെ ആക്ഷൻ ഡയറക്ടേഴ്സായ അൻബറിവാണ് ചിത്രത്തിന് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.
ഷെയ്‍ന്‍ നിഗം ആദ്യമായി പൊലീസ് വേഷത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തയും അടുത്തിടെ പുറത്തുവന്നിരുന്നു. ‘വേല’ എന്ന സിനിമയിലാണ് ഷെയ്‍ൻ നിഗം പൊലീസ് വേഷത്തില്‍ അഭിനയിക്കുന്നത്. ‘ബര്‍മുഡ’ എന്ന ചിത്രമാണ് ഷെയ്‍ന്‍ നിഗത്തിന്റേതായി തയ്യാറായിരിക്കുന്നത്.മിന്നൽ മുരളി’ കൂടാതെ ബാംഗ്ലൂര്‍ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം തുടങ്ങിയ ചിത്രങ്ങളാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിർമ്മിച്ചിട്ടുള്ളത്.
‘മിന്നല്‍ മുരളി’ക്ക് ശേഷം സോഫിയ പോള്‍,ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് ചിത്രം ആര്‍ഡിഎക്സ്
