ബാങ്ക് ലയനം: മത്സ്യത്തൊഴിലാളികള്‍ ബാങ്ക് വിവരങ്ങള്‍ നല്‍കണം
ദേനബാങ്ക്, വിജയബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ആന്ധ്രബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്സ്, യുണേറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് തുടങ്ങിയവ മറ്റു ബാങ്കുകളില്‍ ലയിച്ചതിനെതുടര്‍ന്ന് ഐഎഫ്എസ്സി, ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍, എന്നിവയില്‍ മാറ്റം വന്നിട്ടുണ്ട്. ഈ ബാങ്കുകള്‍ വഴി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്നും പെന്‍ഷന്‍ വാങ്ങിയിരുന്ന ഗുണഭോക്താക്കള്‍ എത്രയും വേഗം പുതുക്കിയ ഐഎഫ്എസ്സി/ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍ എന്നിവ പാസ്ബുക്കില്‍ രേഖപ്പെടുത്തി ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അതത് ഫിഷറീസ് ഓഫീസര്‍മാര്‍ക്ക് എത്തിക്കണമെന്ന് മേഖല എക്സിക്യൂട്ടീവ് അറിയിച്ചു. ഓണക്കാലത്ത് ഈ ബാങ്കുകള്‍ മുഖേന വിതരണം ചെയ്യുന്ന പെന്‍ഷന്‍ ഇക്കാരണത്താല്‍ മുടങ്ങാനിടയുള്ളതിനാല്‍ കാലതാമസം വരുത്തരുത്. മറ്റു ബാങ്കുകളില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ രേഖകള്‍ ഹാജരാക്കേണ്ടതില്ല.
മത്സ്യത്തൊഴിലാളി ക്ഷേമനിധി : ആഗസ്റ്റ് 13വരെ അപേക്ഷിക്കാം
കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച മത്സ്യഗ്രാമത്തിലുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വം ലഭിക്കുന്നതിന് ആഗസ്റ്റ് 13 വരെ അപേക്ഷ സമര്‍പ്പിക്കാമെന്ന് കോഴിക്കോട് മേഖല എക്സിക്യൂട്ടീവ് അറിയിച്ചു.
ഏപ്രില്‍ 22ന് മുമ്പ് കോവിഷീല്‍ഡ് ആദ്യ ഡോസ് എടുത്തവര്‍ക്ക് മുന്‍ഗണന
ഏപ്രില്‍ 22ന് മുമ്പ് കോവിഷീല്‍ഡ് ആദ്യ ഡോസ് എടുത്തവര്‍ക്ക് നാളെ (ആഗസ്റ്റ് 1) രണ്ടാം ഡോസിന് മുന്‍ഗണന നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍ നിയമനം
മൃഗസംരക്ഷണ മേഖലയില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിന് കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരെ ഹോണറേറിയം വ്യവസ്ഥയില്‍ തിരഞ്ഞെടുക്കുന്നു. കുടുംബശ്രീ അംഗമോ അംഗത്വമുള്ളവരുടെ കുടുംബാംഗമോ ആയിരിക്കണം. യോഗ്യത – പ്ലസ് ടു/പ്രീഡിഗ്രി/തത്തുല്യം. ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനവും അവതരണങ്ങള്‍, ഡോക്യുമെന്റേഷന്‍ ക്ലാസുകള്‍ എന്നിവ നടത്താനുളള ശേഷിയും സംഘടനാ പാടവവും ഉണ്ടായിരിക്കണം. പ്രായപരിധി 18 നും 50നുമിടയില്‍. യോഗ്യരായ അപേക്ഷകര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ആഗസ്റ്റ് അഞ്ചിന് വൈകീട്ട് അഞ്ച് മണിക്കകം കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളില്‍ അപേക്ഷ എത്തിക്കണം. മാതൃകാ അപേക്ഷാ ഫോം സിഡിഎസ് ഓഫീസില്‍ ലഭിക്കും. ഫോണ്‍ : 0495 2373678.
ഹോട്ടല്‍ മാനേജ്മെന്റ് ഡിപ്ലോമ കോഴ്‌സുകള്‍
ടൂറിസം വകുപ്പിന് കീഴിലെ കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ ഒന്നര വര്‍ഷത്തെ തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്മെന്റ് ഡിപ്ലോമ, പി ജി ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിങ് ടെക്നോളജിയുടെ ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്റ് ബീവറേജ് സര്‍വീസ്, ഹൗസ് കീപ്പിങ് ഓപ്പറേഷന്‍സ് കോഴ്സുകള്‍ക്ക് 30 സീറ്റുകളും ബേക്കറി ആന്റ് കന്‍ഫെക്ഷനറി, ഫ്രണ്ട് ഓഫീസ്, പി ജി ഡിപ്ലോമ ഇന്‍ അക്കമഡേഷന്‍ ഓപ്പറേഷന്‍സ് ആന്റ് മാനേജ്മെന്റ് കോഴ്സുകള്‍ക്ക് 40 സീറ്റുകളുമാണുള്ളത്. ഡിപ്ലോമ കോഴ്സുകളില്‍ പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലും പി ജി ഡിപ്ലോമ കോഴ്സിന് ഡിഗ്രി മാര്‍ക്കിന്റെ അടിസ്ഥാനത്തിലുമാണ് പ്രവേശനം. പ്രായപരിധി 25 വയസ്സ്. എസ് സി /എസ് ടി വിഭാഗങ്ങള്‍ക്ക് സീറ്റ് സംവരണവും വയസ്സിളവുമുണ്ട്. അപേക്ഷാ ഫോമും വിശദ വിവരങ്ങളും www.sihmkerala.com വെബ്സൈറ്റില്‍ ലഭ്യമാണ്. 400 രൂപയാണ് അപേക്ഷാ ഫീസ്. എസ് സി /എസ് ടി വിഭാഗങ്ങള്‍ക്ക് 200 രൂപ. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്ത് 24. ഫോണ്‍- 94479 94245.