National News

വാട്‌സാപ്പിന് ബദലായി ‘സന്ദേശ്’ വരുന്നു

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്പായ വാട്‌സാപ്പിന് ബദലായി’സന്ദേശ്’ എന്ന പുതിയ മെസേജിങ് ആപ്പുമായി കേന്ദ്രസർക്കാർ.
ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ ലോക്‌സഭയിൽ അറിയിച്ചതാണ് ഇക്കാര്യം. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിന് കീഴിലുള്ള മെയ്റ്റ്‌വൈയാണ് ആപ്പ് നിർമിച്ചതെന്ന് മന്ത്രി വ്യക്തമാക്കി

മൊബൈൽ നമ്പറോ ഇ-മെയിൽ ഐഡിയോ ഉപയോഗിച്ച് ‘സന്ദേശി’ ൽ ലോഗ് ഇൻ ചെയ്യാൻ സാധിക്കും. നിലവിൽ തെരഞ്ഞടുത്ത സർക്കാർ വകുപ്പുകൾ ‘സന്ദേശ്’ ആപ്പ് ഉപയോഗിക്കുന്നുണ്ട്. .

” സന്ദേശ് സുരക്ഷിതമായൊരു ഒരു ഓപ്പൺ സോഴ്‌സ്, ക്ലൗഡ് ഉൾക്കൊള്ളിച്ചിട്ടുള്ള സർക്കാർ നിയന്ത്രണത്തിലുള്ള ഒരു മെസേജിങ് ആപ്പാണ്”- അദ്ദേഹം പറഞ്ഞു. പേഴ്‌സണൽ മെസേജിനും ഗ്രൂപ്പ് മെസേജുകൾക്കും വ്യത്യസ്ത ഫോർമാറ്റുകളിലുള്ള ഫയലുകൾ അയക്കാനും ഇതിലൂടെ സാധിക്കും. കൂടാതെ ഓഡിയോ-വീഡിയോ കോളുകൾ ചെയ്യുവാനും ഇ-ഗവൺമെന്റ് ആപ്ലിക്കേഷൻ ഉൾപ്പെടുത്താനും ‘ സന്ദേശ്’ ആപ്പിലൂടെ സാധിക്കും. നിലവിൽ സർക്കാർ വകുപ്പുകൾ മാത്രമാണ് ആപ്പ് ഉപയോഗിക്കുന്നതെങ്കിലും ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!