National News

രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് ഓഗസ്റ്റ് 31 വരെ നീട്ടി

രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് ഒരുമാസം കൂടി നീട്ടാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തീരുമാനിച്ചു.

വിദേശരാജ്യങ്ങളിലടക്കം കോവിഡ് വ്യാപനം കുറയാത്തത് കണക്കിലെടുത്താണ് തീരുമാനം. ഇന്ത്യയില്‍ നിന്നും, ഇന്ത്യയിലേക്കുമുള്ള രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് ഓഗസ്റ്റ് 31 വരെയാണ് നീട്ടിയിട്ടുള്ളത്.  നേരത്തെയുള്ള പ്രഖ്യാപനം അനുസരിച്ച് ഇന്ത്യയിലേക്കും പുറത്തേക്കും ഉള്ള അന്താരാഷ്ട്ര വാണിജ്യ വിമാനങ്ങളുടെ നിരോധനം ജൂലൈ 31  വരെ ആയിരുന്നു.  ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പടെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിലവില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിലക്ക് ഈ മാസം 31 ന് അവസാനിക്കാനിരിക്കുകയായിരുന്നു.

ചരക്ക് വിമാനങ്ങള്‍, തെരഞ്ഞെടുത്ത രാജ്യങ്ങളുമായുള്ള ഉഭയകക്ഷി എയര്‍ ബബിള്‍ കരാറിനു കീഴിലുള്ള വിമാനങ്ങള്‍ എന്നിവ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് സിവില്‍ ഏവിയേഷന്‍  അറിയിച്ചു. ഇന്റര്‍നാഷണല്‍ ഷെഡ്യൂള്‍ഡ് ഫ്‌ലൈറ്റുകള്‍, തെരഞ്ഞെടുത്ത റൂട്ടുകളില്‍ സാഹചര്യം അനുസരിച്ച് യോഗ്യതയുള്ളവയ്ക്ക് സര്‍വീസ് നടത്താന്‍ അനുവദിച്ചേക്കുമെന്നും ഡിജിസിഎ സര്‍ക്കുലറില്‍ പറയുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2020 മാര്‍ച്ച് 23 മുതല്‍ ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര പാസഞ്ചര്‍ സര്‍വീസുകള്‍ ഇന്ത്യയില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

വിദേശ രാജ്യങ്ങളിലടക്കം കോവിഡ് വ്യാപനം കുറയാത്തതും രാജ്യത്തെ മൂന്നാം തരംഗ ഭീഷണിയും കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിവരം. ഇത് കേരളത്തിലടക്കമുള്ള രാജ്യത്തെ പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടിയാണ്. കോവിഡ് രണ്ടാംതരംഗത്തിന് ശേഷമാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!