National News

സി.ബി.എസ്​.ഇ പ്ലസ്​ടു ഫലം ഇന്ന്​

സി.ബി.എസ്​.ഇ പ്ലസ്​ടു ഫലം ഇന്ന്​ ഉച്ചക്ക് രണ്ട് മണിക്ക് പ്രസിദ്ധീകരിക്കും​. cbse.nic.in അ​ല്ലെങ്കില്‍ cbse.gov.in എന്നീ സൈറ്റകുളിലുടെ ഫലമറിയാം.

സി.ബി.എസ്​.ഇ. റോള്‍ നമ്പർ അറിഞ്ഞാല്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക്​ ഫലം അറിയാന്‍ സാധിക്കൂ.
വിദ്യാര്‍ഥികള്‍ക്ക്​ റോള്‍ നമ്പർ അറിയുന്നതിന്​ സംവിധാനം സി.ബി.എസ്​.ഇ ഒരുക്കിയിട്ടുണ്ട്​.
bse.nic.in അ​ല്ലെങ്കില്‍ cbse.gov.in. ഈ വെബ്​സൈറ്റിലെ ലിങ്കിലൂടെ പ്രവേശിച്ച്‌​ വ്യക്തിവിവരങ്ങള്‍ നല്‍കിയാല്‍ റോള്‍ നമ്പർ ലഭ്യമാകും. ഇത്തവണ പരീക്ഷയില്ലാതെ പ്രത്യേക മൂല്യനിർണ്ണയം വഴിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്.

സി.ബി.എസ്​.ഇ റോള്‍ നമ്പർ എങ്ങനെ കണ്ടെത്താം?

  • സി.ബി.എസ്​.ഇയുടെ ഔദ്യോഗിക വെബ്​സൈറ്റില്‍ പ്രവേശിക്കുക.
  • പേജിന്‍റെ താഴെയായി കാണുന്ന ‘റോള്‍ നമ്പർ ഫൈന്‍ഡര്‍’ എന്ന ലിങ്കില്‍ ക്ലിക്ക്​ ചെയ്യുക
    പുതിയ പേജി​ലേക്ക്​ റീഡയറക്​ട്​ ചെയ്യും. അവിടെ ‘Continue’ ഓപ്​ഷന്‍ നല്‍കണം
  • സി.ബി.എസ്​.ഇ 10 അല്ലെങ്കില്‍ 12 ക്ലാസ്​ തിരഞ്ഞെടുക്കുക
  • പേര്​, പിതാവിന്‍റെ പേര്​, സ്​കൂള്‍ കോഡ്​ ​അല്ലെങ്കില്‍ ജനനതീയതി, മാതാവിന്‍റെ പേര്​ എന്നിവ നല്‍കുക
    ​സെര്‍ച്ച്‌ ബട്ടണില്‍ അമര്‍ത്തിയാല്‍ റോള്‍ നമ്പർ ലഭ്യമാകും

സി.ബി.എസ്​.ഇ 10ാം ക്ലാസ്​ പരീക്ഷഫലം ഉടന്‍ പുറത്തുവിടുമെന്നാണ്​ വിവരം. സി.ബി.എസ്​.ഇ പരീക്ഷകള്‍ റദ്ദാക്കിയതിനാല്‍ ഇന്റേണൽ മാര്‍ക്കിന്‍റെയും ക്ലാസ്​ ടെസ്റ്റുകളുടെയും അടിസ്​ഥാനത്തിലായിരിക്കും പരീക്ഷഫലം കണക്കാക്കുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!