Trending

ആസാൻ ആപ്പിൽ രജിസ്റ്റർ ചെയ്ത് മസ്ജിദുകൾ; മുംബൈയിൽ വിശ്വാസികൾക്ക് ബാങ്ക് വിളി ഓൺലൈനായി കേൾക്കാം

ബാങ്ക് വിളി ഇനി ആപ്പിലേക്ക്. മുംബൈയിലെ മസ്ജിദുകളിലെ ബാങ്ക് വിളി ആപ്പിലൂടെ കേൾക്കാം. ‘ഓൺലൈൻ ആസാൻ’ ആപ്പിൽ രജിസ്റ്റർ ചെയ്ത് മസ്ജിദുകൾ. ആറ് മസ്ജിദുകൾ ഇതുവരെ രജിസ്റ്റർ ചെയ്തു. ലൗഡ് സ്പീക്കർ നിരോധനം പൊലീസ് ശക്തമാക്കിയതോടെയാണ് മാറ്റം. ആപ്പിലൂടെ വിശ്വാസികൾക്ക് ബാങ്ക് വിളി കേൾക്കാനാവും.

ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കണക്കിലെടുക്കുമ്പോൾ, പ്രാദേശിക പള്ളികളിൽ നിന്നും വിശ്വാസികൾക്ക് ബാങ്ക് നേരിട്ട് ആസാൻ ആപ്പ് വഴി നേരിട്ട് എത്തിക്കാൻ സഹായിക്കുന്നുവെന്ന് മാഹിം ജുമാ മസ്ജിദിന്റെ മാനേജിംഗ് ട്രസ്റ്റി ഫഹദ് ഖലീൽ പത്താൻ പിടിഐയോട് പറഞ്ഞു. റംസാൻ നോമ്പ് സമയത്തും മറ്റും സൗജന്യ ആപ്പ് ഉപയോഗിച്ച് ബാങ്ക് ഉപയോക്താക്കൾക്ക് വീട്ടിൽ ഇരുന്ന് കേൾക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ നിന്നുള്ള ഐടി പ്രൊഫഷണലുകളുടെ ഒരു സംഘത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് ആപ്പ് വികസിപ്പിച്ചെടുത്തത്, ഇപ്പോൾ ഇത് ആൻഡ്രോയിഡ് ഉപകരണങ്ങളിലും ഐഫോണുകളിലും ലഭ്യമാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!