സീരിയല്‍ താരം ഐശ്വര്യ രാജീവ് വിവാഹിതയായി. അര്‍ജുന്‍ ആണ് വരന്‍. വിവാഹത്തില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമ സീരിയല്‍ മേഖലയില്‍ നിന്നുള്ള സഹപ്രവര്‍ത്തകരും പങ്കെടുത്തു. ഐശ്വര്യയുടെ വിവാഹ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ഹൈദരാബാദില്‍ ജനിച്ചു വളര്‍ന്ന അര്‍ജുന്‍ എന്‍ജിനീയറാണ്. മാട്രിമോണിയല്‍ വഴിയാണ് പരിചയപ്പെട്ടത് എന്നാണ് ഐശ്വര്യ പറഞ്ഞത്.