കലാപത്തിന്റെ പശ്ചാത്തലത്തിൽ മണിപ്പൂർ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ നാടകീയ രംഗങ്ങൾ. ബീരേന്‍ സിങ് രാജിവെക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ഗവര്‍ണറെ കാണാന്‍ പുറപ്പെട്ട മുഖ്യമന്ത്രിയുടെ വാഹനം അനുയായികൾ തടഞ്ഞു. അദ്ദേഹത്തിന്റെ രാജിക്കത്ത് കീറിയെറിഞ്ഞെന്നും റിപ്പോര്‍ട്ടുകളുണ്ട്. തൊട്ടുപിന്നാലെ താന്‍ രാജിവെക്കുന്നില്ലെന്ന് വ്യക്തിക്കാക്കുന്ന ബീരേന്‍ സിങ്ങിന്റെ ട്വീറ്റ് പുറത്തുവന്നു.
മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ ബിരേന്‍ സിങ് രാജിവെക്കരുതെന്ന ആവശ്യവുമായി ഇംഫാലിലെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ വെള്ളിയാഴ്ച വൈകീട്ടോടെ നൂറുകണക്കിന് സ്ത്രീകള്‍ അണിനിരന്നിരുന്നു. ജനങ്ങളുടെ സമ്മര്‍ദത്തിന് വഴങ്ങി രാജി തീരുമാനത്തില്‍നിന്ന് ബിരേന്‍ സിങ് പിന്മാറിയെന്ന റിപ്പോര്‍ട്ടുകളും അതിനിടെ പുറത്തുവന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഗവര്‍ണറെ കാണാന്‍ ബിരേന്‍ തിങ് തീരുമാനിച്ചിരുന്നെങ്കിലും, ഇംഫാലിലെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ നൂറുകണക്കിന് സ്ത്രീകള്‍ അടക്കമുള്ളവര്‍ അണിനിരന്നതോടെ തീരുമാനം മാറ്റിയെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന മുതിര്‍ന്ന മന്ത്രിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്തു.

