National News

ഡൽഹി മെട്രോയിൽ മദ്യം കൊണ്ടുപോകാൻ അനുമതി; ഒരാൾക്ക് രണ്ടു കുപ്പി വരെ കൊണ്ടുപോകാം

ഡൽഹി∙ ഡൽഹി മെട്രോയിൽ മദ്യം കൊണ്ടുപോകുന്നതിനുള്ള വിലക്ക് നീക്കി. ഒരാൾക്ക് രണ്ടു കുപ്പി മദ്യം വരെ കൊണ്ടുപോകാനാണ് നിലവിൽ അനുമതിയുള്ളത്. കുപ്പിയുടെ സീൽ പൊട്ടിച്ചിട്ടുണ്ടാകരുതെന്നു മാത്രം. ഇതുവരെ ഡൽഹി മെട്രോയുടെ എയർപോർട്ട് എക്സ്പ്രസ് ലൈനിൽ മാത്രമാണ് മദ്യം കൊണ്ടുപോകാൻ അനുമതിയുണ്ടായിരുന്നത്.

മദ്യം കൊണ്ടുപോകാൻ അനുമതിയുണ്ടെങ്കിലും മെട്രോ ട്രെയിനിലും പരിസരത്തും മദ്യപിക്കുന്നതിനുള്ള വിലക്ക് കർശനമായി തുടരുമെന്നും ഡൽഹി മെട്രോ അധികൃതർ അറിയിച്ചു. മദ്യവുമായി യാത്ര ചെയ്യുന്നതിന് ഇതുവരെയുണ്ടായിരുന്ന വിലക്ക് വിലയിരുത്തുന്നതിനായി ചേർന്ന സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), ഡിഎംആർസി എന്നിവരുടെ സംയുക്ത യോഗത്തിലാണ്, രണ്ടു കുപ്പി വരെ മദ്യം കൊണ്ടുപോകാൻ അനുമതി നൽകാൻ തീരുമാനിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. അതേസമയം, ഡൽഹി മെട്രോയിൽ മദ്യപിച്ച് അപമര്യാദയായി പെരുമാറുന്ന സാഹചര്യങ്ങളിൽ നിലവിലേതുപോലെ കർശന നടപടി സ്വീകരിക്കുമെന്നും ഡൽഹി മെട്രോ അധികൃതർ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!