National News

തിന്മ വര്‍ധിക്കുമ്പോള്‍ നശീകരണം അനിവാര്യമാകുന്നു, അതിനുശേഷം സൃഷ്ടി നടക്കും, വീഡിയോയുമായാണ് കങ്കണ റണൗട്ട്

മഹാരാഷ്ട്രയിലെ രാഷ്ട്രീയസംഭവവികാസങ്ങളില്‍ പ്രതികരണവുമായി നടി കങ്കണ റണൗട്ട്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉദ്ധവ് താക്കറെ രാജിവെച്ചതിന് പിന്നാലെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ വീഡിയോയുമായാണ് കങ്കണ എത്തിയത്.

‘പാപം ചെയ്തുകൂട്ടുമ്പോള്‍ അവസാനം സര്‍വ്വനാശമാണെന്ന് ഓര്‍ക്കുക. പിന്നീടാണ് മഹത്തായ സൃഷ്ടി നടക്കുന്നത്. അപ്പോള്‍ അവിടെ വിരിയുന്നത് താമരയാണ്’ എന്ന തലവാചകത്തോ ടൊപ്പമുള്ള വീഡിയോയാണ് വൈറലായിരിക്കുന്നത്. ശിവസേനയുടെ സര്‍വ്വനാശം താന്‍ എന്നേ പ്രവചിച്ചതാണെന്നാണ് കങ്കണ വീഡിയോയിലൂടെ ചൂണ്ടിക്കാട്ടുന്നു. അടിയന്തിരാവസ്ഥയെ തുടര്‍ന്ന് ഇന്ദിരയ്ക്കും കോണ്‍ഗ്രസ്സിനും ഏറ്റ ആഘാതത്തെ ഉദാഹരണ സഹിതം കങ്കണ ആവര്‍ത്തിക്കുന്നു.

‘1975 ല്‍ ഇന്ത്യയുടെ ജനാധി പത്യത്തിന് വെല്ലുവിളി നേരിട്ടപ്പോള്‍ ഒരു ജയപ്രകാശ് നാരായണന്റെ ഗര്‍ജ്ജനം ജനങ്ങളെക്കൊണ്ട് ഒരു മഹാസിംഹാസനം കടപുഴക്കിയെറിഞ്ഞത് നമ്മള്‍ കണ്ടതാണ്. 2020ല്‍ താന്‍ പറഞ്ഞതാണ് ജനാധിപത്യമെന്നത് ഒരു ഉറച്ച വിശ്വാസമാണ്. ഭരണത്തിന്റെ അഹങ്കാരത്തില്‍ ഒരിക്കലും ആ വിശ്വാസത്തെ തകര്‍ക്കരുത്. ഇന്നിത ആ വിശ്വാസം തകര്‍ത്തതോടെ ഭരണവും ഇല്ലാതായിരിക്കുന്നു. ഇത് ഏതെങ്കിലും ഒരു വ്യക്തി വിശേഷം കൊണ്ട് സംഭവിക്കുന്നതല്ല. മറിച്ച് ചാരിത്ര്യശുദ്ധിയില്ലാത്തത് കൊണ്ട് സംഭവിക്കുന്നതാണ്. അത് സംഭവിച്ചിരിക്കുന്നു.

മറ്റൊരു ശക്തമായ സംഭവമാണ് ഹനുമാന്‍ ചാലീസയെന്ന ശക്തമായ വികാരത്തെ തൊട്ടുകളിച്ചത്. നമ്മളോര്‍ക്കണം. ഹനുമാന്‍ എന്ന ദേവന്‍ ശിവഭഗവാന്റെ പന്ത്രണ്ടാം അവതാരമായിട്ടാണ് കണക്കാക്കുന്നത്. ഇവിടെ ശിവസേന സ്വയം അതേ ഹനുമാന്റെ ദിവ്യമന്ത്രത്തെ വിലക്കിയതിലൂടെ സ്വയം ശിവഭഗവാന് പോലും അവരെ രക്ഷിക്കാനാവില്ല. ഹര്‍ ഹര്‍ മഹാദേവ്. ജയ് ഹിന്ദ്. ജയ് മഹാരാഷ്ട്ര. എന്ന ജയഘോഷം മുഴക്കി ശിവസേനയെ വെല്ലുവിളിച്ചും പരിഹസിച്ചുകൊണ്ടാണ് കങ്കണ വീഡിയോ അവസാനിപ്പിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!