മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരത്തിലേക്ക്.വിമത ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയാകും. ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസാണ് മുഖ്യമന്ത്രിയായി ഷിൻഡെയുടേ പേര് പ്രഖ്യാപിച്ചത്. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ രാത്രി 7.30 ന് നടക്കും. അധികാരത്തിൽ നിന്ന് മാറിനിൽക്കാൻ തയ്യാറാണെന്ന് ഫഡ്നാവിസ് പറഞ്ഞു.നേരത്തെ ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു . രാജ്ഭവൻ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞയ്ക്കായി ചടങ്ങുകൾ നടക്കുക.മുംബൈയില്‍ തിരിച്ചെത്തിയ ഷിന്‍ഡെ, ഫഡ്‌നാവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ഇരുവരും ഗവര്‍ണറെ കാണാനെത്തിയത്. തങ്ങള്‍ക്ക് 150 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ഇവര്‍ ഗവര്‍ണറെ അറിയിച്ചു.