രാജസ്ഥാനിലെ തയ്യൽക്കാരന്റെ കൊലപാതക കേസിൽ പ്രതികളായവർക്ക് ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് പൊലീസ്.മാർച്ച് 30 ന് ജയ്പൂരിൽ സ്‌ഫോടന പരമ്പര നടത്താനുള്ള ഗൂഢാലോചനയിലും ഇവർ പങ്കെടുത്തു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ദവത്ത്-ഇ-ഇസ്‌ലാമി വഴി ഐഎസിന്റെ റിമോട്ട് സ്ലീപ്പർ ഓർഗനൈസേഷനായ അൽസുഫയുമായി ഇവർ ബന്ധപ്പെട്ടിരുന്നു. രണ്ട് പ്രതികളിൽ ഒരാളായ മുഹമ്മദ് റിയാസ് അക്താരി ഉദയ്പൂരിലെ അൽ-സുഫയുടെ തലവനായിരുന്നു. നേരത്തെ ടോങ്കിൽ നിന്ന് അറസ്റ്റിലായ ഐഎസ് ഭീകരൻ മുജീബുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാനപ്രശ്നം നിലനിൽക്കുന്നതിനിടെ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇന്ന് ഉദയ്പൂരിലെത്തും. സംസ്ഥാനത്ത് നിരോധനാജ്ഞ തുടരുകയാണ്.