Local News

ചെറുവാടി സി എച്ച് സി യിൽ കിടത്തി ചികിത്സാ സൗകര്യം ഒരുങ്ങുന്നു

തിരുവമ്പാടി മണ്ഡലത്തിലെ CHC കളിൽ ഒന്നായ ചെറുവാടി CHC യിൽകിടത്തി ചികിത്സ സൗകര്യമൊരുക്കുന്നു.കേരള സർക്കാർ NHM ഫണ്ട് ഉപയോഗിച്ച് അഡീഷണൽ ഒ പി ബ്ലോക്ക്‌ നിർമ്മിക്കുന്നതിന് 1.82 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

നിലവിലുള്ള കെട്ടിടം, സൗകര്യങ്ങൾ എന്നിവയും ഭാവിയിൽ വരാവുന്ന സൗകര്യങ്ങളും പ്രയോജനപ്പെടുത്തുന്ന തരത്തിൽ സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാണ് പദ്ധതികൾ ആവിഷ്കരിക്കുന്നത്.NHM ഫണ്ടിന് പുറമെ MLA ആസ്തി വികസന ഫണ്ട് കൂടി ഉൾപ്പെടുത്തിയാണ് CHC ക്ക് സൗകര്യമൊരുക്കുക.യോഗം ലിന്റോ ജോസഫ് MLA ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി അധ്യക്ഷനായി ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഡോ. മനുലാൽ സ്വാഗതം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!