Trending

ചെലവൂരിലെ ചെക്കന് ഫിലിപ്പെയിൻ പെണ്ണ് ;നവ ദമ്പതികൾ ഹരിഹര മഹാക്ഷേത്രത്തിൽ തൊഴാനെത്തി

നവ ദമ്പതികൾ
ഹരിഹര മഹാക്ഷേത്രത്തിൽ
തൊഴാനെത്തി

കാരന്തൂർ : ഫിലിപ്പെയിൻ യുവതിയുമായി അഞ്ചു വർഷത്തെ സൗഹൃദത്തിനൊടുവിൽ പ്രണയത്തിലെത്തി ഒടുവിൽ വിവാഹവും. ചെലവൂർ സ്വദേശി അരുണും ഫിലിപ്പെയിൻ സ്വദേശി മിർണയും തമ്മിലാണ് വിവാഹിതരായത്. ഈ കഴിഞ്ഞ ഞാറാഴ്ച്ച കാരന്തൂർ ഹരിഹര മഹാദേവ ക്ഷേത്രത്തിൽ വെച്ച് ആചാരപ്രകാരം വിവാഹ ചടങ്ങുകൾ നടത്തി.

ഇന്ന് രാവിലെ 7 മണിക്ക് ദമ്പതികൾ സന്തോഷപൂർവം ഹരിഹര മഹാദേവ ക്ഷേത്രത്തിൽ തൊഴാനുമെത്തി. ആഘോഷ പൂർവം നേരത്തെ നടത്താനിരുന്ന വിവാഹം, ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ നീട്ടി വെക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് കഴിഞ്ഞ ഞാറാഴ്ച്ചയിലേക്ക് വിവാഹം മാറ്റി വെച്ചത്. നേരത്തെ തന്നെ ഫിലിപ്പെയിനിലെത്തി അരുൺ വിവാഹ കാര്യം മിർണയുടെ കുടുംബവുമായി ആലോചിച്ച് ഉറപ്പു വരുത്തി തിരിച്ചു വന്നതാണ്. അരുണിന്റെ കുടുംബവം പൂർണ സമ്മതത്തോടെയാണ് ഈ ഫിലിപ്പെയിൻ മരുമകളെ ഇരു കയ്യും നീട്ടി സ്വീകരിച്ചത്.

കേരള സംസ്കാരം അരുണിനെ പോലെ ഇഷ്ടപെടുന്നു മിർണ. കേരളത്തിലെ ഭക്ഷണത്തിന്റെ രുചി ഏറെ ഇഷ്ടമാണെന്നും കൂട്ടി ചേർക്കുന്നു. പ്രണയത്തിന് അതിരുകളില്ലായെന്നു ഒരിക്കൽ കൂടി ഈ ദമ്പതികൾ തെളിയിക്കുകയാണ്. ഇരു പേർക്കും കുന്ദമംഗലം ന്യൂസ് ഡോട് കോമിന്റെ വിവാഹ മംഗളാശംസകൾ

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!