Entertainment Trending

മികച്ച നടനുള്ള ഗദ്ദര്‍ അവാര്‍ഡ് അല്ലു അര്‍ജുന്

തെലങ്കാന സംസ്ഥാന പുരസ്‌കാരമായ ഗദ്ദര്‍ അവാര്‍ഡ് സ്വന്തമാക്കി നടന്‍ അല്ലു അര്‍ജുന്‍. പുഷ്പ 2 ദ് റൂളിലെ നടന്റെ പ്രകടനത്തിനാണ് അവാര്‍ഡ് ലഭിച്ചത്. തെലങ്കാന സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത് 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.

ഗദ്ദര്‍ തെലങ്കാന ചലച്ചിത്ര പുരസ്‌കാരം തെലുങ്ക് ചലച്ചിത്ര നിര്‍മാതാക്കളേയും കലാകാരന്മാരേയും അവരുടെ മികച്ച സിനിമകളേയും ആദരിക്കാനായി ഏര്‍പ്പെടുത്തിയിരിക്കുന്നതാണ്.

ഇതിന് മുന്‍പ് പുഷ്പയുടെ ആദ്യ ഭാഗത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം നേടുന്ന ആദ്യ തെലുങ്ക് നടന്‍ എന്ന നേട്ടവും അല്ലു അര്‍ജുന്‍ നേടിയിരുന്നു. നടനെ സംബന്ധിച്ചിടത്തോളം അപൂര്‍വ്വവും ഏറെ അഭിമാനിക്കാവുന്നതുമായ നേട്ടമാണിത്. 1900 കോടി ആഗോള ബോക്‌സോഫീസ് കളക്ഷന്‍ നേടിയ പുഷ്പ 2വിന് ഇത് മറ്റൊരു നാഴികക്കല്ല് കൂടിയാണ് ഈ നേട്ടം. നടന്റെ അല്ലുവിന്റെ കരിയറിലെ തന്നെ മറക്കാനാവാത്ത മറ്റൊരു വിജയത്തെ അടയാളപ്പെടുത്തുകയുമാണ്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!