global GLOBAL International

ലണ്ടനില്‍ മലയാളി പെണ്‍കുട്ടിക്ക് വെടിയേറ്റു; അക്രമികള്‍ ഓടി രക്ഷപ്പെട്ടു

ലണ്ടനില്‍ മലയാളി പെണ്‍കുട്ടിക്ക് വെടിയേറ്റു. പറവൂര്‍ ഗോതുരുത്ത് സ്വദേശിയായ പത്തു വയസ്സുകാരി ലിസ്സെല്‍ മരിയക്കാണ് വെടിയേറ്റത്. ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകളാണ് ലിസ്സെല്‍ മരിയ. രണ്ട് വര്‍ഷത്തിലേറെയായി ബെര്‍മിന്‍ഹാമിലാണ് കുടുംബം താമസിക്കുന്നത്. ഇന്നലെ വൈകിട്ട് ലണ്ടനിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുമ്പോഴാണ് സംഭവം.

ബൈക്കില്‍ എത്തിയ സംഘം ഹോട്ടലിനോട് ചേര്‍ന്ന ജനലിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികള്‍ ഓടി രക്ഷപ്പെട്ടു. കുട്ടിയുടെ തലയില്‍ നെറ്റിയോട് ചേര്‍ന്നാണ് ആഴത്തില്‍ മുറിവുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും വെടിയുണ്ട പുറത്തെടുക്കാനായാട്ടില്ല. കുടുംബത്തിന് തൊട്ടടുത്തിരുന്നയാളെയായിരുന്നു അക്രമി സംഘം ലക്ഷ്യമിട്ടതെന്നാണ് വിവരം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!