കെ.എസ് ഇ.ബിയുടെ ടവർ ലൈനിൽ നിന്നും ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മാലിക്ക് ( 12 ) എന്ന കുട്ടി മരിച്ചു. ‘കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 70 ശതമാനം പൊള്ളലേറ്റ കുട്ടിയുടെ ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ചിരുന്നു.മാണിയമ്പലം പള്ളി കോട്ടേഴ്‌സിൽ താമസക്കാരായ മുബാസിൻ്റയും റോസിനയുടെയും മകനായ മാലിക്കിന് മെയ് 24 നാണ് ഒന്നാം നിലയുടെ ടെറസിൻ്റെ മുകളിൽ നിന്ന് ഷോക്കേറ്റത്.ഒപ്പം കളിച്ചു കൊണ്ടിരുന്ന കുട്ടി ബഹളം വെച്ചപ്പോഴാണ് താഴെയുള്ളവർ വിവരം അറിയുന്നത്. ശരീരമാസകലം പൊള്ളലേറ്റ നിലയിൽ ടെറസിൽ വീണു കിടക്കുകയായിരുന്നു മാലിക്ക്. അടുത്തുള്ളവർ ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു.ടെറസിൻ്റെ മുകൾ ഭാഗത്ത് തൊട്ടടുത്തു കൂടെ കടന്നു പോവുന്ന കെ.വി ലൈനിലേക്ക് 2 മീറ്റർ മാത്രമാണ്.അകലമുള്ളത്.കളിക്കുന്നതിനിടയിൽ വയർ തട്ടിയതാണ് ഷോക്കേൽക്കാൻ കാരണം.