രണ്ടാം മോദി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തുറന്ന കത്ത്. സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളും സാമ്പത്തിക ദര്‍ശനങ്ങളും രാജ്യത്തിനു മുന്നിലുള്ള വെല്ലുവിളികളുമാണ് ജനങ്ങള്‍ക്കായി എഴുതിയ കത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിക്കുന്നത്. രാജ്യത്തിനായുള്ള സാമ്പത്തിക വീക്ഷണവും വെല്ലുവിളികളും മോദി കത്തില്‍ പറയുന്നു.
ജനങ്ങളുടെ പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും പൂര്‍ത്തീകരണത്തില്‍ നാം അതിവേഗം മുന്നോട്ട് കുതിക്കുമ്പോഴാണ് കൊറോണ വൈറസ് ആഗോള മഹാമാരി നമ്മുടെ രാജ്യത്തെയും വലയം ചെയ്തത്. കൊറോണ വൈറസ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധിയെ പരാമര്‍ശിച്ച പ്രധാനമന്ത്രി, ദിവസവേതന തൊഴിലാളികളുടെ ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിന് ഏകീകൃതവും നിശ്ചയദാര്‍ഢ്യത്തോടെയും തന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പറഞ്ഞു. 130 കോടി ഇന്ത്യക്കാരുടെ കരുത്തില്‍ സാമ്പത്തിക വഴിത്തിരിവുണ്ടാകും.
ഒരു വശത്ത് മികച്ച സാമ്പത്തിക സ്രോതസ്സുകളും അത്യാധുനിക ആരോഗ്യസംരക്ഷണ സംവിധാനങ്ങളുമുണ്ടെങ്കിലും മറുവശത്ത്, വിശാലമായ ജനസംഖ്യയ്ക്കും പരിമിതമായ വിഭവങ്ങള്‍ക്കുമിടയില്‍ നമ്മുടെ രാജ്യം പ്രശ്‌നങ്ങളുടെ ഇടയിലാണെന്ന് കത്തിന്റെ ഒരു ഭാഗത്ത് മോദി പറയുന്നു.