കോഴിക്കോട് ഓട്ടോഡ്രൈവർ ഗാന്ധിനഗർ സ്വദേശി ശ്രീകാന്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. കോഴിക്കോട് വെള്ളയിൽ സ്വദേശി ധനീഷ് ആണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് ധനീഷ് ശ്രീകാന്തിനെ വെട്ടി കൊലപ്പെടുത്തിയത്. ഇയാൾ തന്നെയാണ് മരിച്ച ശ്രീകാന്തിന്റെ കാർ കത്തിച്ചതെന്നും പൊലീസ് വ്യക്തമാക്കി. നേരത്തെ കൊലപാതക കേസിൽ പ്രതിയായ ആളാണ് കൊല്ലപ്പെട്ട ശ്രീകാന്ത്. ഇന്നലെ പുലർച്ചയാണ് സംഭവം. വീടിനു സമീപത്തെ പണിക്കർ റോഡിൽ വച്ചാണ് 47 കാരനായ ശ്രീകാന്ത് കൊല്ലപ്പെട്ടത്. രാവിലെ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന സ്ത്രീകളാണ് ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാരെ വിവരമറിയിച്ചു. കഴിഞ്ഞദിവസം ശ്രീകാന്തിന്റെ കാർ ചിലർ തീ വെച്ച് നശിപ്പിച്ചിരുന്നു. കൊലപാതകം നടത്തിയ ധനേഷ് തന്നെയാണ് ഇതിന് പിന്നിലെന്നും പൊലീസ് വ്യക്തമാക്കി. ഇതിൽ പോലീസ് അന്വേഷണം തുടരുന്നതിനിടെയിലാണ് കൊലപാതകം. കുണ്ടുപറമ്പ് പ്രഭാകരൻ വധക്കേസിലെ പ്രതിയാണ് ശ്രീകാന്ത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.
കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്ന സംഭവം; പ്രതി അറസ്റ്റിൽ
