ജന്തർ മന്ദറിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങളെ അധിക്ഷേപിച്ച് ബിജെപി എംപിയും റെസ്ലിങ് ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്.നിങ്ങൾക്ക് നീതി ലഭിക്കണമെങ്കിൽ കോടതിയിലോ പോലീസിന്റെ പോകുക അല്ലാതെ ജന്ദർ മന്ദറിൽ സമരം ചെയ്‌താൽ നീതി ലഭിക്കില്ലെന്ന് ബ്രിജ് ഭൂഷൺ പറഞ്ഞു.
ഹരിയാനയിലെ 90 ശതമാനം ഗുസ്തി താരങ്ങളും അവരുടെ ഗാര്‍ഡിയന്‍മാരും ഈ ഗുസ്തി അസോസിയേഷനെ വിശ്വസിക്കുന്നവരാണെന്നും അല്ലാത്തവരാണ് അസോസിയേഷനെതിരെ സമരം നടത്തുന്നതെന്നും ബ്രിജ് ഭൂഷൺ ആരോപിച്ചു. കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ ഹൂഡ നടത്തുന്ന അഖാഡയില്‍ നിന്നുള്ള പെണ്‍കുട്ടികളാണ് തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്നതെന്നും സിംഗ് പറഞ്ഞു.
അതേ സമയം, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ജന്തര്‍ മന്തര്‍ സന്ദര്‍ശിച്ച് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.