National News

ഉത്പാദനം കുറഞ്ഞു; പഞ്ചസാര കയറ്റുമതി നിർത്താനൊരുങ്ങി ഇന്ത്യ

ഉത്പാദനം കുറയുന്ന സാഹചര്യത്തിൽ പഞ്ചസാര കയറ്റുമതി നിർത്താനൊരുങ്ങി ഇന്ത്യ. ഏപ്രിൽ 27 ന് ചേർന്ന യോഗത്തിൽ ധനമന്ത്രി നിർമലാ സീതാരാമൻ , വ്യവസായ മന്ത്രി പിയൂഷ് ഗോയൽ എന്നിവകടങ്ങുന്ന പാനലാണ് തീരുമാനം കൈക്കൊണ്ടത്. ഇത് സംബന്ധിച്ച നോട്ടിസ് ഉടൻ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.

2022-23 ലെ ഒക്ടോബർ-സെപ്റ്റംബർ കാലത്ത് 327 ലക്ഷം ടൺ പഞ്ചസാരയാണ് ഉത്പാദിപ്പിക്കാൻ സാധിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 359 ലക്ഷം ടൺ ആയിരുന്നു. ‘രാജ്യത്തിന്റെ നിലവിലെ ആവശ്യത്തിനുള്ള 275 ലക്ഷം ടൺ പഞ്ചസാര ഉത്പാദിപ്പിച്ചിട്ടുണ്ട്. എന്നാൽ കയറ്റുമതി ചെയ്ത് രാജ്യത്ത് പഞ്ചസാര ക്ഷാമമുണ്ടാക്കാൻ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ വേളയിൽ സർക്കാർ ആഗ്രഹിക്കുന്നില്ല’- മന്ത്രാലയവുമായി അടുത്ത വൃത്തങ്ങൾ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

ചില്ലറ വിപണിയിൽ ഈ വർഷം ഒരു കിലോ പഞ്ചസാരയ്ക്ക് വില 42.24 രൂപയാണ്. കഴിഞ്ഞ വർഷം ഇത് 41.31 രൂപയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!