പഞ്ചാബിൽ ഖാലിസ്ഥാൻ വിരുദ്ധ റാലിയുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങൾ തമ്മിൽ പാട്യാല കാളി ക്ഷേത്രത്തിന് പുറത്ത് വെച്ച് കലാപമുണ്ടായിരുന്നു. കലാപത്തിൽ നാല് പേർ മരണപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ പാട്യാലയിൽ മൊബൈൽ സേവനങ്ങൾ ഭാഗികമായി നിർത്തലാക്കി.
ഇൻ്റർനെറ്റ്, എസ്എംഎസ് സേവനങ്ങളാണ് നിർത്തലാക്കിയത്. വോയിസ് കോളുകൾക്ക് വിലക്കില്ല.