Local News

പോലീസുദ്യോഗസ്ഥർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

റോട്ടറി കാലിക്കറ്റ് സൈബർ സിറ്റി ആന്റ് ആസ്റ്റർ വളണ്ടിയേർസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കേരള പോലീസ് അസോസിയേഷൻ സിറ്റി കമ്മിറ്റിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

നഗര പോലീസ് സേനയ്ക്കായി ഏർപ്പെടുത്തിയ ക്യാമ്പ് ജില്ലാ പോലീസ് മേധാവി എ അക്ബർ ഉദ്ഘാടനം ചെയ്തു.
സേവന മേഖലയിലെ തിരക്കുകളിൽ ആരോഗ്യ സംരംക്ഷണത്തിന് ഇത്തരം ക്യാമ്പുകൾ ഗുണപ്രദമെന്ന് അക്ബർ പറഞ്ഞു.

റോട്ടറി സൈബർ സിറ്റി പ്രസിഡന്റ് സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു.

റോട്ടറി 3204 അസിസ്റ്റന്റ് ഗവർണ്ണർ ഡോ. പി എൻ അജിത മുഖ്യാതിഥിയായി .

ജലീൽ ഇടത്തിൽ, കെ പി ഒ എ ജില്ലാ സെക്രട്ടറി കെ ശശികുമാർ , ആസ്റ്റർ വളണ്ടിയർസ് കോ- ഓർഡിനേറ്റർ – കെ സുബിൻ സംസാരിച്ചു.

കേരള പോലീസ് അസോസിയേഷൻ സിറ്റി സെക്രട്ടറി വി.പി പവിത്രൻ സ്വാഗതവും
കെ ലിനീഷ് നന്ദിയും പറഞ്ഞു.

സിറ്റി കമ്മീഷണർ ആസ്ഥാനത്തും ക്രൈംബ്രാഞ്ച് ആസ്ഥാനത്തുമായി 300 ഓളം സേനാംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു.

കാർഡിയാക്ക് , ജനറൽ മെഡിസിൻ വിഭാഗങ്ങളിലെ വിദഗ്ദ ഡോക്ടർമാർ
പരിശോധനയ്ക്ക് നേതൃത്വം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!