National News

ദില്ലി ലഫ്റ്റനൻറ് ഗവർണർക്ക് കൊവിഡ്

ദില്ലി ലഫ്റ്റനൻറ് ഗവർണർക്ക് കൊവിഡ്. ചെറിയ ലക്ഷണങ്ങൾ ഉണ്ടെന്നും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചെന്നും ലഫ്റ്റനൻറ് ഗവർണർ അനിൽ ബൈജാൽ പ്രതികരിച്ചു. ട്വീറ്റിലൂടെയാണ് അനില്‍ ബൈജാല്‍ കൊവിഡ് പോസിറ്റീവായ വിവരം പുറത്തുവിട്ടത്.

താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് അനില്‍ ബൈജാല്‍ ട്വീറ്റില്‍ വിശദമാക്കി. ദില്ലിയിലെ രൂക്ഷമാകുന്ന കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി യോഗങ്ങള്‍ നടത്തിയിരുന്നു. ഏപ്രില്‍ 19ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും ലഫ്റ്റനന്‍റ് ഗവര്‍ണറെ കണ്ടിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!