മലപ്പുറം: ചട്ടിപ്പറമ്പിലിൽ നാട്ടിലേക്ക് മടങ്ങണമെന്നാവിശ്യപ്പെട്ട് അതിഥി തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. സ്ഥലത്ത് പോലീസ് ലാത്തി വീശി സംഭവത്തിൽ നിരവധി പേരെ അറസ്റ്റ് ചെയ്തു. രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ സാഹചര്യം നില നിൽക്കെ മറ്റൊരു സംസ്ഥാനത്തേക്ക് പോകാൻ സാധ്യമല്ലാത്ത സാഹചര്യത്തിലാണ് പ്രകടനം സംഘടിപ്പിച്ചത്.
നിലവിൽ ഇവർ താമസിക്കുന്ന ക്യാമ്പുകളിൽ ഭക്ഷണത്തിനോ താമസ സൗകര്യത്തിനോ ബുദ്ധിമുട്ട് അനുഭവിക്കുന്നില്ല എന്ന കാര്യം തൊഴിലാളികൾ പറയുന്നുവെങ്കിലും നാട്ടിലെത്തണമെന്നാണ് ആവിശ്യം.
ലോക്ക് ഡൌൺ രാജ്യത്ത് നീട്ടാനുള്ള വാർത്തകൾ പുറത്ത് വരുന്ന സാഹചര്യത്തിലാണ് ഈ തൊഴിലാളികൾ റോഡിലിറങ്ങിയതെന്നത് ശ്രദ്ധേയമാണ്. നേരത്തെയും ഇത്തരത്തിൽ പ്രതിഷേധം സംസ്ഥാനത്ത് നടന്നിരുന്നു. നൂറോളം തൊഴിലാളികളാണ് ഇന്നത്തെ പ്രകനത്തിൽ പങ്കെടുത്തത്. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. നിലവിൽ പ്രദേശത്തെ സ്ഥിഗതികൾ ശാന്തമാണ്

