ഇന്ത്യയുടെ വനിതാ ടി-20 ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനു കൊവിഡ് സ്ഥിരീകരിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഹർമൻ വിവരം അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ചെന്നും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം താനിപ്പോൾ ക്വാറൻ്റീനിലാണെന്നും ഹർമൻ കുറിച്ചു.
കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി തന്നോട് ബന്ധപ്പെട്ടിട്ടുള്ളവർ സ്വയം ടെസ്റ്റ് ചെയ്യണമെന്ന് ഹർമൻ ട്വിറ്ററിൽ കുറിച്ചു. ഉടൻ തന്നെ താൻ ക്രിക്കറ്റ് ഫീൽഡിലേക്ക് തിരികെ എത്തുമെന്നും എല്ലാവരും മാസ്ക് ധരിക്കണമെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.
അടുത്തിടെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെണ്ടുൽക്കർ, യൂസുഫ് പത്താൻ, എസ് ബദരിനാഥ്, ഇർഫാൻ പത്താൻ എന്നിവർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു

