
ക്രഷർ ഉല്പന്നങ്ങളുടെ അന്യായമായ വില അസംസ്കൃത സാധനങ്ങളുടെ വർദ്ധിപ്പിച്ച നിരക്ക് എത്രയും പെട്ടെന്ന് പിൻവലിക്കുക, നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുക,അന്യസംസ്ഥാന തൊഴിലാളികളെ നിയന്ത്രിക്കുക,എന്നീ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് സി.ഡബ്ല്യു.എസ്.എ കുന്നമംഗലം മേഖലാ കമ്മിറ്റി വാർത്താസമ്മേളനം നടത്തി.ജില്ലാ കമ്മിറ്റി മെമ്പർ കെ പി ഗണേശ ൻ, മോഹൻദാസ് ,മേഖല പ്രസിഡണ്ട് മനോഹരൻ, സെക്രട്ടറി വിനോദ് പുറ്റാട്ട്,ട്രഷറർ അഷ്റഫ് ചെലവൂർ,വൈസ് പ്രസിഡണ്ട് ടി കെ സദാനന്ദൻ ജോയിൻ സെക്രട്ടറി ടി പി ബൈജു തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.സി ഡബ്ലിയു എസ് എ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.