Trending

പൂർണ്ണമായും വെള്ളിയിൽ തീർത്ത മനോഹരമായ ചൂൽ:അയോധ്യയിലെ രാമക്ഷേത്രത്തിന് 1.75 കിലോഗ്രാം വെള്ളി ചൂൽ സമ്മാനിച്ച് ഭക്തർ

ഉത്തർപ്രദേശിലെ അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ ഇവിടേക്ക് എത്തുന്ന ഭക്തിരുടെ എണ്ണം വർധിക്കുകയാണ്. നിരവധിയാളുകളാണ് ക്ഷേത്ര ട്രസ്റ്റിലേക്ക് ഇപ്പോൾ സമ്മാനങ്ങളും സംഭാവനകളും നൽകുന്നത്. അക്കൂട്ടത്തിൽ ക്ഷേത്ര ട്രസ്റ്റിന് സമ്മാനമായി ലഭിച്ച ഒരു ചൂൽ ഇപ്പോൾ മാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ്. ചൂൽ എന്നു കേട്ട് പുൽച്ചൂലോ ഈർക്കിളിചൂല്ലോ ആണെന്ന് തെറ്റിദ്ധരിക്കേണ്ട. പൂർണ്ണമായും വെള്ളിയിൽ തീർത്ത മനോഹരമായ ഒരു ചൂൽ ആണിത്. 1.75 കിലോഗ്രാം ഭാരമുള്ള ഈ വെള്ളി ചൂൽ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് സമ്മാനിച്ചത് അഖില ഭാരതീയ മംഗ് സമാജിലെ ഭക്തരാണ്. രാമക്ഷേത്രത്തിലെ വിശുദ്ധമന്ദിരം ശുചീകരിക്കണമെന്ന അഭ്യർത്ഥനയോടെയാണ് ഭക്തർ ചൂൽ സമ്മാനിച്ചതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. എഎൻഐ, എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഭക്തർ വെള്ളിച്ചൂൽ ശിരസ്സിലേറ്റി ജാഥയായി ക്ഷേത്രത്തിലേക്ക് പോകുന്നതിന്‍റെ ദൃശ്യങ്ങൾ കാണാം.ജനുവരി 22 ന് ക്ഷേത്രം തുറന്നത് മുതൽ ഏകദേശം 19 ലക്ഷം ഭക്തർ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചതായാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. ജനുവരി 23 ന് പ്രാൺ പ്രതിഷ്ഠ ചടങ്ങിനെത്തുടർന്ന് പൊതുജനങ്ങൾക്കായി തുറന്ന ക്ഷേത്രത്തിൽ ആദ്യദിവസം തന്നെ എത്തിയത് 5 ലക്ഷത്തിലധികം സന്ദർശകരാണ്. ഇപ്പോൾ പ്രതിദിന സന്ദർശനങ്ങൾ 2 ലക്ഷത്തിലധികം വരുന്നുണ്ടെന്നും ക്ഷേത്ര ഭാരവാഹികൾ പറയുന്നു. സന്ദര്‍ശകരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ട്രസ്റ്റ് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!