‘അമ്മ’ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ വ്ലോഗറും തിരുവനന്തപുരം സ്വദേശിയുമായ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.നാല് ദിവസങ്ങൾക്ക് മുമ്പാണ് ഇവർ ഇൻസ്റ്റഗ്രാം വഴി നടൻ ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞുകൊണ്ട് വീഡിയോ പങ്കുവെച്ചത്. ഡവറയോളി എന്ന പേരാണ് കൃഷ്ണപ്രസാദിന്റെ യൂട്യൂബ് ചാനലിന്റെ പേര്.തന്നെയും താരസംഘടന അമ്മയെയും സാമൂഹ്യമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതിയിൽ ഇടവേള ബാബു പറയുന്നത്. കൃഷ്ണപ്രസാദിനൊപ്പം ഇയാളുടെ മൊബൈലും ലാപ്പ് ടോപ്പും അടക്കമുള്ള സാധനങ്ങളും സൈബർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.