National News

സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുന്നിലേക്ക് വെച്ച നിര്‍ദ്ദേശങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി; പരാമര്‍ശം സര്‍വ്വകക്ഷി യോഗത്തില്‍

സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുന്നിലേക്ക് വെച്ച നിര്‍ദേശങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി. ഒരു ഫോണ്‍ കോളിനപ്പുറം കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം തന്നെ ഇക്കാര്യം കര്‍ഷകരോട് അറിയിച്ചതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള സര്‍ക്കാരിന്റെ അജണ്ട അവതരിപ്പിക്കുന്നതിനായി ശനിയാഴ്ച നടന്ന സര്‍വ്വകക്ഷിയോഗത്തിന്റെ അധ്യക്ഷത വഹിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

ഇരുസഭകളുടെയും സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് പാര്‍ലമെന്റ് സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി സാധാരണഗതിയില്‍ സര്‍വ്വകക്ഷി യോഗങ്ങള്‍ നടത്താറുണ്ട്. എല്ലാവരും രാജ്യത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്നും സംഭാഷണത്തിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും യോഗത്തില്‍ നരേന്ദ്ര മോദി പറഞ്ഞു. ‘സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഇപ്പോഴും നിലനില്‍ക്കുന്നു. ഇത് നിങ്ങളെ പിന്തുണക്കുന്നവരെ അറിയിക്കുക. പ്രശ്നത്തിന് പരിഹാരം സംഭാഷണത്തിലൂടെയാണ് കണ്ടെത്തേണ്ടത്. നാമെല്ലാവരും രാജ്യത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്,” മോദി പറഞ്ഞു.

കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പതിനൊന്നാം ഘട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. നിയമം ഒന്നരവര്‍ഷത്തേക്ക് നടപ്പിലാക്കുന്നത് ഒഴിവാക്കാമെന്ന് കേന്ദ്രത്തിന്റെ നിര്‍ദേശം കര്‍ഷകര്‍ തള്ളുകയായിരുന്നു.
തുടര്‍ന്ന് കര്‍ഷകര്‍ റിപ്പബ്ലിക്ക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. പലയിടത്തും കര്‍ഷകര്‍ക്ക് കടന്നുപോകാമെന്ന് അറിയിച്ച റോഡുകള്‍ ദല്‍ഹി പൊലീസ് ബാരിക്കേഡുകള്‍ വെച്ച് അടയ്ക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാരില്‍ ഒരു വിഭാഗം ചെങ്കോട്ടയിലേക്ക് എത്തിയതും സംഘര്‍ഷത്തിന് കാരണമായിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!