റിപ്പബ്ലിക് ദിനത്തിലെ കർഷക പ്രക്ഷോഭത്തിനിടെ ഉണ്ടായ സംഘർഷത്തെ സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ കര്‍ണാടകയിലും ഹരിയാനയിലും രാജ്യദ്രോഹത്തിന് കേസ് .ട്വിറ്ററിലൂടെ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.
ഇതോടെ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, എന്നീ സംസ്ഥാനങ്ങളിലും സമാന സംഭവത്തില്‍ തരൂരിനെതിരെയും മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ്, സര്‍ദേശായി, മൃണാല്‍ പാണ്ഡെ എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു.രാജ്യദ്രോഹം, ക്രമിനല്‍ ഗൂഢാലോചന, വിദ്വേഷം പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഈ സംസ്ഥാനങ്ങളിലും തരൂരിനും മറ്റുള്ളവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.