ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്കു സമീപത്തുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരവാദ സംഘടനയായ ജെയ്ഷ് അല്‍ ഹിന്ദ്. സമൂഹ മാധ്യമ പോസ്റ്റിലൂടെയാണ് സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തത്.എംബസിക്ക് മുന്നില്‍ സ്‌ഫോടനം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമം അന്വേഷണ എജന്‍സികള്‍ ഊര്‍ജിതമാക്കി. പ്രതികളുടെ രേഖാചിത്രം ഉടന്‍ പുറത്തുവിടും.എന്നാല്‍ അവകാശവാദം ഉന്നയിച്ച സംഘടന ഏതാണെന്ന കാര്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് വ്യക്തത ലഭിച്ചിട്ടില്ല. രണ്ട് പേര്‍ കാറില്‍വന്നിറങ്ങുന്ന സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും നഗരത്തിലെ സംശയമുളവാക്കുന്ന നീക്കങ്ങളുമെല്ലാം ഇപ്പോൾ പരിശോധിച്ചുവരികയാണ്.
ഇപ്പോള്‍ ഇസ്രായേല്‍ എംബസിക്ക് മുന്നില്‍ അതിശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഉള്ളത്. രാവിലെ ഡല്‍ഹി പൊലീസിന്റെയും എന്‍ഐഎയുടെയും പ്രതിനിധികള്‍ ഇവിടെ വിവര ശേഖരണം നടത്തി. ഐഇടിയുടെ അവശിഷ്ടങ്ങള്‍ അടക്കമുള്ളവയാണ് ശാസ്ത്രീയ അന്വേഷണത്തിനായി ശേഖരിച്ചത്.