Trending

മിനി സിവിൽ സ്റ്റേഷൻ വാട്ടർ ടാങ്കിൽ വീണ സന്ദർശകന് രക്ഷകരായി ഭക്ഷ്യ സുരക്ഷ ഓഫീസ് ജീവനക്കാർ

കുന്ദമംഗലം: നിർമ്മാണം പൂർത്തിയായി കൊണ്ടിരിക്കുന്ന കുന്നമംഗലം മിനി സിവിൽ സ്റ്റേഷന്റെ 5-ആം നിലയിലെ ഉപയോഗിച്ച് തുടങ്ങാത്ത വാട്ടർ ടാങ്കിൽ വീണ മരപ്പട്ടിയെ ഫോറെസ്റ്റ് റാപിഡ് റെസ്പോൺസ് സ്‌ക്വാഡ്, തിരുവമ്പാടി സർക്കിൾ ഫുഡ്‌ സേഫ്റ്റി ഓഫീസറും വെറ്ററിനറി ഡോക്ടറും കൂടിയായ Dr രഞ്ജിത് പി ഗോപി,ഓഫീസ് ക്ലാർക്ക് സാദിഖ് എന്നിവർ ചേർന്ന് രക്ഷപെടുത്തി. വ്യാഴാഴ്ച രാവിലെ ഓഫീസിൽ എത്തിയപ്പോഴാണ് കോൺട്രാക്ടർ മുകളിലെ നിലയിൽ വാട്ടർ ടാങ്കിനുള്ളിൽ മരപ്പട്ടി കുടുങ്ങിയ വിവരം അടുത്തിടെ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിച്ച ഫുഡ്‌ സേഫ്റ്റി ഓഫീസിൽ അറിയിച്ചത്.മൂടിയില്ലാത്ത, ഉപയോഗിച്ച് തുടങ്ങാത്ത വാട്ടർ ടാങ്ക് ആയതിനാൽ വീണതിന് ശേഷം മുകളിലേക്കു കയറാനാകാതെ ടാങ്കിനുള്ളിൽ കുടുങ്ങിയതാണ് മരപ്പട്ടി, സമീപത്തുള്ള പാലമരത്തിലൂടെ മുകളിൽ എത്തിയതാണ് കക്ഷി. കീഴടങ്ങാൻ ആദ്യം വിസ്സമ്മതിച്ചെങ്കിലും വിദ്വാൻ ഒടുവിൽ കെണിയിൽ കുടുങ്ങി. പണിക്കാരുടെയും ഓഫീസ് ജീവനക്കാരുടെയും സമയോചിതമായ ഇടപെടലുകൊണ്ടാണ് മരപ്പട്ടിയെ ജീവനോടെ പിടിക്കാൻ സാധിച്ചതു. മരപ്പട്ടിയെ താമരശ്ശേരി ഫോറെസ്റ്റ് ക്വിക്ക് റെസ്പോൺസ് സ്‌ക്വാഡ കക്ഷിയെ കൊണ്ടുപോയി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!