ഷാരൂഖ് ഖാന്‍ നായകനാകുന്ന പഠാന്‍ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിച്ച് സെന്‍സര്‍ ബോര്‍ഡ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി)യാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്.ജനുവരി 25ന് സിനിമ പ്രദര്‍ശിപ്പിക്കണമെങ്കില്‍ പുതുക്കിയ പതിപ്പ് സമര്‍പ്പിക്കണം. പാട്ട് ഉൾപ്പെടെ സിനിമയിൽ ചില മാറ്റങ്ങൾ വേണമെന്നാണ് സെൻസർ ബോർഡ് ചെയർപഴ്സൻ പ്രസൂൺ ജോഷി അറിയിച്ചത്. ഹിന്ദിക്കുപുറമേ, തമിഴിലും തെലുങ്കിലും സിനിമ പ്രദർശിപ്പിക്കും.ഷാറുഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പഠാന്‍ സിനിമയ്ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. ചിത്രത്തിലെ ‘ബേഷ്റം രംഗ്’ എന്ന തുടങ്ങുന്ന ഗാനത്തിൽ ദീപിക ധരിച്ചിരിക്കുന്ന ബിക്കിനിയുടെ നിറമാണ് പ്രതിഷേധത്തിനു കാരണം. നാല് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്ന പേരില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ചിത്രമായിരുന്നു പഠാന്‍. അതേസമയം പത്താന്റെ OTT അവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കി. ആഗോള അവകാശം 100 കോടി രൂപയ്ക്കാണ് ആമസോണ്‍ സ്വന്തമാക്കിയത്. 250 കോടിരൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്.