എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ താമരശ്ശേരി ജില്ലാ സമ്മേളനം എം കെ മുനീർ എംഎൽഎ നിർവഹിച്ചു. യാത്രയപ്പ് സമ്മേളനം പഠന ക്ലാസ് ബൈജു സി പി എ ടു ഡി ഇ ഒ നിർവഹിച്ചു അനധ്യാപകർ നേരിടുന്ന മുഖ്യ പ്രശ്നങ്ങളായ ഹയർ സെക്കൻഡറി അധ്യാപക നിയമനം പങ്കാളിത്ത പെൻഷൻ തുടങ്ങിയ വിഷയങ്ങൾ സർക്കാരിൻറെ ശ്രദ്ധയിൽ കൊണ്ടു വരുന്നതിന് എംഎൽഎ ക്ക് നിവേദനം നൽകി. പൊന്നുമണി കെ കെ സ്വാഗതവും അബ്ദുൾ റഷീദ് സി പി അധ്യക്ഷതയും നിർവഹിച്ചു സ്റ്റേറ്റ് ജനറൽ സെക്രട്ടറി മുന്നാസ് വി പി മുഖ്യപ്രഭാഷണം നടത്തി. ബിജു എ ഇ,കമൽ കമറുൽഇസ്ലാം, ഉമ്മർ വെള്ളലശേരി, നസീം എ പി, ഷൈജു എബ്രഹാം, മുഹമ്മദ് അഷ്റഫ് എ, നഫീസ പി പി എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ അബ്ദുള്ള സി നന്ദിയും രേഖപ്പെടുത്തി,, വിരമിച്ച ജീവനക്കാർക്കുള്ള ഉപഹാരവും ഉന്നത വിജയികൾക്കുള്ള സ്നേഹോപഹാരവും എം കെ മുനീർ എംഎൽഎ ചടങ്ങിൽ വെച്ച് നൽകി. പഞ്ചായത്ത് പ്രസിഡൻറ് അബ്ദുറഹ്മാൻ ജെ ടി ചടങ്ങിൽ സാന്നിധ്യം അറിയിച്ചു.
എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ താമരശ്ശേരി ജില്ലാ സമ്മേളനം എം കെ മുനീർ നിർവഹിച്ചു

