ഹെല്‍മെറ്റിനുള്ളില്‍ ഒളിച്ചിരിക്കുന്ന മൂര്‍ഖന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ദേവ് ശ്രേഷ്ഠ എന്ന ഉപയോക്താവാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. തറയിലാണ് ഹെല്‍മെറ്റ് വച്ചിരിക്കുന്നത്. ഇതില്‍ പതിയിരിക്കുകയാണ് കറുത്ത നിറത്തിലുള്ള മൂര്‍ഖന്‍. മൊബൈല്‍ ക്യാമറയുമായി എത്തുമ്പോള്‍ ഹെല്‍മെറ്റിനുള്ളില്‍ ചുരുണ്ടിരിക്കുന്ന പാമ്പ് പതിയെ പുറത്തേക്ക് തല നീട്ടുകയാണ്. കുട്ടികളുടെ അടക്കം ശബ്ദം കേള്‍ക്കുമ്പോള്‍ അത് പത്തി വിടര്‍ത്തി കൊത്താനായുകയാണ്. നവംബര്‍ 1ന് പങ്കുവച്ച വീഡിയോ 4.2 മില്യണിലധികം പേരാണ് കണ്ടത്. എന്നാണ് നടന്നതെന്നോ സ്ഥലമേതെന്നോ വീഡിയോയില്‍ വ്യക്തമല്ല.