News Trending

കുട്ടിയെ എടുത്തത് എന്നില്‍ ഒരച്ഛന്‍ ഉള്ളതിനാല്‍; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ്

കൊല്ലം: ആറ് വയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തനിയ്ക്ക് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി കൊല്ലം എം എല്‍ എയും നടനുമായ മുകേഷ് രംഗത്ത് .കുട്ടിയെ എടുത്തത് തന്നില്‍ ഒരച്ഛന്‍ ഉള്ളതിനാലാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.

ഫേസ്ബുക്ക് പേജിന്റെ പൂര്‍ണരൂപം

കുട്ടിയെ എടുത്തത് എന്നില്‍ ഒരച്ഛന്‍ ഉള്ളതിനാല്‍ ????
ഒരു ദിവസം മുഴുവന്‍ കേരളക്കരയെ ആകെ കണ്ണീരില്‍ ആക്കിയ അബിഗേല്‍ സാറ റെജി
എന്ന മോളെ കണ്ടെത്തിയതറിഞ്ഞു ഞാന്‍ അപ്പോള്‍ തന്നെ കൊല്ലം ഏആര്‍ ക്യാമ്പില്‍ എത്തുമ്പോള്‍ ചുറ്റിനും അപരിചിതരുടെ മുന്നില്‍ ചെറിയ ഭയത്തോടു കൂടി ഇരിക്കുകയായിരുന്ന കുഞ്ഞ് എന്നെ കണ്ടതും ചെറുതായൊന്നു മന്ദഹസിച്ചു ..
അപ്പോള്‍ പ്രിയ സുഹൃത്ത് ഗണേഷ് കുമാര്‍ എംഎല്‍എ കുഞ്ഞിനോട് ചോദിച്ചു ഈ മാമനെ അറിയുമോ….?
ചെറിയ ചിരിയോടു കൂടി മോളുടെ മറുപടി അറിയാം..
എങ്ങനെ അറിയാം…?
ടിവിയിലും സിനിമയിലും എല്ലാം കണ്ടിട്ടുണ്ട്.. അത് കേട്ടതും ഒരച്ഛന്റെ ഹൃദയം കൂടിയുള്ള എനിക്ക് മോളെ വാരി പുണരണമെന്ന് തോന്നി അതാണ് എടുത്തു കയ്യില്‍ വെച്ചത് … ??
ആ മോളുടെ മുഖത്തേക്ക് നിങ്ങള്‍ സൂക്ഷിച്ചു നോക്കൂ അവിടെ നിങ്ങള്‍ക്ക് ഭയം കാണാന്‍ കഴിയില്ല… ?? അത് ഈ മോള്‍ക്ക് മാത്രമല്ല… നല്ല മനസ്സുള്ള എല്ലാവര്‍ക്കും എന്നെ ഇഷ്ടമാണ് അതില്‍ പ്രായമില്ല…
എന്റെ സ്ഥാനം ലോക മലയാളികളുടെ ഹൃദയത്തിലാണ്
അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ അവരെന്നെ സ്‌നേഹിക്കുന്നു… മഹാദേവനായും ഗോപാലകൃഷ്ണനായും രാമഭദ്രനായുമൊക്കെ ഞാന്‍ അവരുടെ മനസ്സിലുണ്ട്… പിന്നെ എംഎല്‍എ എന്ന നിലയില്‍ എന്റെ നാട്ടുകാര്‍ക്ക് എന്നെ ബോധിച്ചത് കൊണ്ടാണല്ലോ രണ്ടാമതും ഞാന്‍ എംഎല്‍എ ആയത് ???? എന്നെ കാണാനില്ല എന്നുള്ള നാടകം ഏഴുവര്‍ഷം മുമ്പ് അവതരിപ്പിച്ചതാണ് അതിന് അന്ന് ഞാന്‍ നല്ല മറുപടിയും നല്‍കിയതാണ്.. ചുരുക്കിപ്പറഞ്ഞാല്‍ ‘കള്ളന് കള്ള വിചാരവും ദുഷ്ടനു ദുഷ്ട വിചാരവും ‘
ചീറ്റിപ്പോയ നാടകക്കാരോട് പറയാനുള്ളത് എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്?? ????…
എന്റെ ശ്രദ്ധ മുഴുവന്‍ എന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഇനിയും എന്തെല്ലാം ചെയ്തുകൊടുക്കാന്‍ കഴിയുമെന്നുള്ളതാണ്..
പൊന്നുമോളെ കണ്ടെത്താന്‍ വിശ്രമമില്ലാതെ പണിയെടുത്ത കേരള പോലീസിന് അഭിനന്ദനങ്ങള്‍

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!