രാജ്യത്ത് ബിറ്റ് കോയിൻ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ക്രിപ്റ്റോകറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഒഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്‍ 2021 അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണ് പ്രതികരണം. ഈ ബില്‍ വഴി റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സിക്ക് സാധുത നല്‍കാനും സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ വിലക്കാനുമാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.
2018ലാണ് ഏറ്റവും മൂല്യമുള്ള ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ നിലവില്‍ വന്നത്. ലോകത്തിലെ തന്നെ ആദ്യ ക്രിപ്‌റ്റോകറന്‍സി കൂടിയാണ് ബിറ്റ്കോയിന്‍.