Entertainment News

ഡിസംബര്‍ 16ന് ഇന്ത്യയിലെത്താന്‍ ‘സ്‌പൈഡര്‍മാന്‍ നോ വേ ഹോം’

സ്‌പൈഡര്‍മാന്‍ സിനിമാ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം ‘സ്‌പൈഡര്‍മാന്‍ നോ വേ ഹോം’ ഇന്ത്യയിലെത്തുക ഡിസംബര്‍ 16ന്. നേരത്തെ ഡിസംബര്‍ 17നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. ഇത് ഒരു ദിവസം നേരത്തെ ആക്കുകയായിരുന്നു. അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിനു ശേഷം ആരാധകര്‍ കാത്തിരിക്കുന്ന സിനിമയാണ് സ്‌പൈഡര്‍മാന്‍ നോ വേ ഹോം

പഴയ ചിത്രങ്ങളിലെ സൂപ്പര്‍ വില്ലന്മാര്‍ ഒരുമിക്കുന്ന ചിത്രത്തില്‍ പുതിയ സ്‌പൈഡര്‍മാനായ ടോം ഹോളണ്ടിനൊപ്പം ആദ്യ സ്‌പൈഡര്‍മാന്‍ സിനിമകളില്‍ അഭിനയിച്ച ടോബി മഗ്വയറും അമേസിംഗ് സ്‌പൈഡര്‍മാന്‍ സിനിമകളിലെ താരം ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡും ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ടുകളെ നിഷേധിച്ച് ഗാര്‍ഫീല്‍ഡ് എത്തിയത് ആരാധകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.

സ്‌പൈഡര്‍മാന്‍ യൂണിവേഴ്‌സിലെ വില്ലന്മാരെല്ലാം തിരികെ വരുന്നതാണ് ‘സ്‌പൈഡര്‍മാന്‍ നോ വേ ഹോമി’ന്റെ ട്രെയിലറില്‍ കണ്ടത്. ഗ്രീന്‍ ഗോബ്ലിന്‍, ഒട്ടോ ഒക്‌റ്റേവിയസ്, സാന്‍ഡ്മാന്‍, ഇലക്ട്രോ, ദി ലിസാര്‍ഡ് എന്നിവരൊക്കെ ട്രെയിലറില്‍ പ്രത്യക്ഷപ്പെട്ടു. ഇതിനു പിന്നാലെയാണ് മൂന്ന് സ്‌പൈഡര്‍മാനും ഈ സിനിമയില്‍ ഒന്നിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!