വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാനുള്ള ബിൽ ലോക്‌സഭ പാസാക്കി. കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് പിൻവലിക്കാനുള്ള ഒറ്റവരി ബിൽ സഭയിൽ അവതരിപ്പിച്ചത്.ബില്ലിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറി. ഈ ആവശ്യം സ്പീക്കർ തള്ളി ഇതോടെ സഭ പ്രതിപക്ഷ ബഹളത്തിലായി. എതിര്‍പ്പുകള്‍ക്കിടെ ബില്‍ പാസാക്കിയത് ശബ്ദ വോട്ടോടെയാണ്. ബില്‍ ഇന്നുതന്നെ രാജ്യസഭയും പരിഗണിച്ചേക്കും.നിയമം റദ്ദാക്കാനുള്ള ബില്ലിന്മേൽ ചർച്ച വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. കൃഷി നിയമങ്ങൾ പിൻവലിക്കുന്നതിൽ ചർച്ച ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ചർച്ച കൂടാതെ ബിൽ പാസാക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കാര്യോപദേശക സമിതി യോഗത്തിലാണ് പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയത്.