ദേശീയ നേതാക്കളെ ഉള്‍പ്പെടെ നിരത്തി ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രചരണം നടത്തുന്ന ബി.ജെ.പിയെ പരിഹസിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി.
ഉവൈസിയുടെ പാര്‍ട്ടിക്കെതിരെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹൈദരാബാദ് ബി.ജെ.പിയിലെ ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിനെയും അദ്ദേഹം പരിഹസിച്ചു. ഇനി കേവലം ഒരു മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന് ഡൊണാള്‍ഡ് ട്രംപിനെ മാത്രമേ ബി.ജെ.പി ഇറക്കാന്‍ ബാക്കിയുള്ളൂവെന്നും ഉവൈസി പറഞ്ഞു.
ഹൈദരാബാദിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉവൈസി. പ്രചരണത്തിന് ബി.ജെ.പിയുടെ നേതാക്കള്‍ നല്‍കുന്ന പ്രാധാന്യം കണ്ടിട്ട് ഇതിപ്പോള്‍ ഒരു ഹൈദരാബാദ് തെരഞ്ഞെടുപ്പായി തോന്നുന്നില്ല.
”നരേന്ദ്രമോദിക്ക് പകരം പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതു പോലെയാണ് അവര്‍ പെരുമാറുന്നത്. ഇതെല്ലാം കണ്ടിട്ട് ഒരു കുട്ടി പറഞ്ഞത് അവര്‍ക്ക് ട്രംപിനെക്കൂടി വിളിക്കാമായിരുന്നു എന്നാണ്. അവന്‍ പറഞ്ഞത് ശരിയാണ്. ഇനി ട്രംപ് മാത്രമേ ബാക്കിയുള്ളൂ”, ഉവൈസി പറഞ്ഞു.
ബി.ജെ.പിയുടെ ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്, തുടങ്ങിയവരെ ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി ബി.ജെ.പി കൊണ്ടുവന്നിരുന്നു.